Bengaluru-Thiruvalla bus accident
ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട തിരുവല്ല ബസ് അപകടത്തില്‍പ്പെട്ട് എഴ് യാത്രക്കാര്‍ മരിച്ചു. മരിച്ചവില്‍ 4 പേര്‍ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. എഴ് പേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. സംസ്ഥാനപാതയില്‍ സേലം മാമാങ്കത്താണ് പുലര്‍ച്ചെ ഒരുമണിയോടെ ബസ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ ബസിലേക്ക് സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്നു മറ്റൊരു ബസ ഇടിച്ചു കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ ഭൂരിപക്ഷവും ഉറക്കത്തിലായിരുന്നു.
#KSRTC #Bengaluru